കണ്ണൂർ: വെള്ളിയാഴ്ച നടന്ന കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ തലശ്ശേരി പാലയാട് കാമ്പസിനെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഉത്തരവ് ഇറക്കിയാണ് വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് മാറ്റിയത്. എസ്.എഫ്.െഎ വിദ്യാർഥികൾ മുറി വളഞ്ഞതായും അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതായും റിേട്ടണിങ് ഒാഫിസർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് തെരെഞ്ഞടുപ്പിൽനിന്ന് പാലയാട് കാമ്പസിനെ ഒഴിവാക്കിയെതന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. ഇതിനെതിെര പ്രതിഷേധവുമായി മറ്റു വിദ്യാർഥിസംഘടനകൾ രംഗത്തെത്തി. പുതിയ വോട്ടർപട്ടിക തയാറാക്കിയശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി എസ്.എഫ്.െഎ വിദ്യാർഥികൾ റിേട്ടണിങ് ഒാഫിസറെ സമീപിക്കുകയായിരുന്നു. അല്ലാതെ തെരഞ്ഞെടുപ്പ് നടത്തിയാൽ വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും എസ്.എഫ്.െഎ ചൂണ്ടിക്കാട്ടി. എസ്.എഫ്.െഎ ജില്ല കമ്മിറ്റി അംഗം യു.യു.സി സ്ഥാനത്തേക്കും ഏരിയ കമ്മിറ്റി അംഗം ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, ഇവർ നിയമബിരുദം പാസാകാതെയാണ് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയതെന്ന് സർവകലാശാല അധികൃതർ കണ്ടെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരുൾപ്പെടെ അഞ്ചു വിദ്യാർഥികളെ സർവകലാശാല പുറത്താക്കി. ഇതോടെ കെ.എസ്.യു, എ.െഎ.എസ്.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടത്താൻ വൈസ് ചാൻസലറും നിർദേശം നൽകി. എന്നാൽ, വെള്ളിയാഴ്ച പുതിയ ഉത്തരവിലൂടെ പാലയാട് കാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. എസ്.എഫ്.െഎയുടെ ചട്ടുകമായി ൈവസ് ചാൻസലർ പ്രവർത്തിക്കുകയാണെന്ന് കെ.എസ്.യു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.