കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾക്ക് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണിച്ചറുകൾ വിതരണംചെയ്തു. 2.5 ലക്ഷം രൂപ വകയിരുത്തിയാണ് 50 വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ഫർണിച്ചർ നൽകിയത്. ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മീനാപ്പീസ് മത്സ്യഭവനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗംഗ രാധാകൃഷ്ണൻ, കെ. മുഹമ്മദ്കുഞ്ഞി, കെ. സന്തോഷ്, ഖദീജ ഹമീദ്, ഫിഷറീസ് അസി. ഡയറക്ടർ പി.വി. സതീഷ്, ജോസ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.