കാസര്‍കോട്: കഴിഞ്ഞ 40 വർഷത്തിലധികമായി ഉദുമയെന്ന നാടും പരിസരപ്രദേശങ്ങളും നോമ്പ് മുറിക്കുന്നത് പാക്യാരക്കാരുടെ ജീരകക്കഞ്ഞി കുടിച്ച്. നോമ്പുകാലത്ത് തയാറാക്കുന്ന ജീരകക്കഞ്ഞി വാങ്ങാനായി നൂറുകണക്കിന് വിശ്വാസികളാണ് ഉദുമ പാക്യാര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ എത്തുന്നത്. കഴിഞ്ഞ 40 വർഷത്തിലധികമായി ഔഷധമൂല്യമുള്ള ജീരകക്കഞ്ഞി തയാറാക്കിവരുകയാണ് മസ്ജിദില്‍. ഉച്ചയോടുകൂടി കഞ്ഞി പാചകം ചെയ്യാൻ തുടങ്ങും. വ്രതമെടുക്കുന്ന വിശ്വാസികള്‍ക്ക് നേര്‍ച്ചക്കഞ്ഞിയായിട്ടാണ് ജീരകക്കഞ്ഞി വിതരണം ചെയ്യുന്നത്. രാവിലെ 11ഒാടെയാണ് കഞ്ഞി തയാറാക്കല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അസര്‍ നമസ്‌കാരത്തിനുശേഷം വൈകീട്ട് നാേലാടെ കഞ്ഞി വിതരണം ചെയ്യും. ജീരകം, അരി, ചെറുപയര്‍, തേങ്ങ എന്നിവചേര്‍ത്താണ് ജീരകക്കഞ്ഞി തയാറാക്കുന്നത്. ഒരു ദിവസം 17 കിലോ പച്ചരിയും അഞ്ചു കിലോ ചെറുപയറും 15 തേങ്ങയും 200 ഗ്രാം ജീരകവും ജീരകക്കഞ്ഞിക്കായി ആവശ്യം വരുന്നുണ്ടെന്ന് നിലവിൽ കഞ്ഞി പാചകം ചെയ്യുന്ന ഷാഫി പറയുന്നു. നോമ്പുകാലമായാല്‍ 30 ദിവസത്തോളം സൗജന്യമായി കഞ്ഞി വിതരണം നടത്തുന്നുണ്ട്. ഔഷധഗുണം പ്രദാനം ചെയ്യുന്ന ജീരകക്കഞ്ഞി ഉദുമക്കാർക്ക് നോമ്പുതുറക്ക് ഈത്തപ്പഴവും കാരക്കയും പോലെ ഒഴിച്ചുകൂടാന്‍പറ്റാത്ത വിഭവമായിരിക്കുകയാണ്. പടിഞ്ഞാര്‍ ജുമാമസ്ജിദിെൻറ കീഴില്‍ നാല് സ്രാമ്പി പള്ളികളിലായി (ചെറിയ പള്ളി) നാനൂറോളം വീടുകളിലെ രണ്ടായിരത്തോളം പേര്‍ ജീരകക്കഞ്ഞി കഴിക്കുന്നുണ്ടെന്നാണ് കമ്മിറ്റിക്കാര്‍ പറയുന്നത്. അസർ ബാങ്കിെൻറ വിളികേട്ടാല്‍ കുട്ടികളും മുതിര്‍ന്നവരും കൂട്ടത്തോടെ വന്ന് കഞ്ഞി വാങ്ങും. അസര്‍ നമസ്കാരത്തിനുശേഷമാണ് കഞ്ഞിവിതരണം നടക്കുന്നത്. മസ്ജിദിന് പരിസരത്തുള്ള എല്ലാ വഴികളും പാത്രവുമായി കഞ്ഞിവാങ്ങാന്‍ വരുന്നവരുടെ സ്ഥിരം കാഴ്ചയാണ്. ജമാഅത്ത് പരിധികളില്‍ പ്ലാസ്റ്റിക് നിരോധനത്തിെൻറ ഭാഗമായി സ്റ്റീല്‍ പാത്രത്തിൽ മാത്രം കഞ്ഞിവിതരണം നടത്തിയാൽ മതിയെന്ന് കമ്മിറ്റിക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് കഞ്ഞി പ്ലാസ്റ്റിക് പാത്രത്തില്‍ ഒഴിച്ചാല്‍ ഉരുകി രോഗം പിടിപെടാന്‍ സാധ്യതയുെണ്ടന്ന് മുൻകൂട്ടി കണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.