'ഡും ഡും ഡും പീ പീ പീ'; പ്രവേശനോത്സവത്തിനൊരുങ്ങി

കാഞ്ഞങ്ങാട്: മേലാങ്കോട്ട് മുന്നോട്ട് പദ്ധതിയുടെ ഭാഗമായി എ.സി. കണ്ണൻ നായർ ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവത്തിന് ഒരുക്കമായി. 'ഡും ഡും ഡും പീ പീ പീ' എന്ന് പേരിട്ട നഗരസഭതല പ്രവേശനോത്സവത്തിന് ആഘോഷപൂർണമായ ഒരുക്കമാണ് നടക്കുന്നത്. വ്യാഴാഴ്ച വെള്ളോറയിലെ രവി പണിക്കരുടെ നേതൃത്വത്തിൽ കുരുത്തോലക്കളരി നടക്കും. നവാഗതരെ വരവേൽക്കാനുള്ള നൂറ് ഓലപ്പീപ്പികൾ നിർമിക്കും. ആർട്ടിസ്റ്റ് വിനോദ് അമ്പലത്തറയും സചീന്ദ്രൻ കാറഡുക്കയും നിർമിക്കുന്ന ഉത്സവക്കച്ച ധരിച്ചാണ് മുതിർന്ന കൂട്ടുകാർ കൊച്ചുകൂട്ടുകാരെ സ്വീകരിക്കുക. അതിയാമ്പൂർ പാർക്കോ ക്ലബ് സമർപ്പിക്കുന്ന വായന കൂടാരം, നഗരസഭയുടെ പക്ഷിക്കൂടും ശലഭോദ്യാനവും ഉത്സവത്തിന് വർണഭംഗി പകരും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന പരിപാടിയിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ മൂന്ന് ക്ലാസ്മുറികളുടെ ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.