കെ.എസ്​.ആർ.ടി.സിയിൽ ഇന്ന്​ ശമ്പളം നൽകുമെന്ന്​ തച്ചങ്കരി

കണ്ണൂർ: ബാങ്ക് സമരമായാലും ഇന്ന് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാനുള്ള സംവിധാനം ഒരുക്കിയതായി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ െജ. തച്ചങ്കരി അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് മുെമ്പ മാസാവാസാനം ശമ്പളം ലഭ്യമാകുന്നത് കോർപറേഷ​െൻറ ചരിത്രത്തിൽ ഇത് അപൂർവമായിരിക്കും. കോർപറേഷന് 41 കോടി അധികവരുമാനമുണ്ടായതായി എം.ഡി 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, ഡീസൽ വിലവർധനയിൽ 10.8 കോടി രൂപ അധികചെലവുണ്ടായി. സർക്കാറി​െൻറ പ്രത്യേകസഹായം 50 കോടിയിൽനിന്ന് 20 കോടിയായി ചുരുക്കിയെങ്കിലും വരുമാനം വർധിപ്പിക്കുന്നതിൽ കോർപറേഷൻ ജീവനക്കാർ വലിയ പങ്കാണ് വഹിച്ചത്. അതിനാൽ, മേയ്മാസ വേതനം മാസാവസാനംതന്നെ നെറ്റ്ബാങ്കിങ് വഴി ജീവനക്കാർക്ക് നൽകാനുള്ള സംവിധാനം ഒരുക്കിയതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.