'കരണ്ട് ബന്നിനാ..., എപ്പ ​െബരും?'

കാഞ്ഞങ്ങാട്: 'കരണ്ട് ബന്നിനാ..., എപ്പ െബരും...?' കാഞ്ഞങ്ങാട്ട് നഗരത്തിലും പരിസരപ്രദേശങ്ങളിലും എവിടെച്ചെന്നാലും ഇൗ ചോദ്യം കേൾക്കാം. മുന്നറിയിപ്പില്ലാത്ത വൈദ്യുതിമുടക്കം ജനജീവിതത്തി​െൻറയും തൊഴിൽ, വ്യാപാരമേഖലയുടെയും താളംതെറ്റിക്കുകയാണ്. രാവും പകലും വൈദ്യുതിവിതരണം നിർത്തിവെക്കുന്നതിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ്. മിക്കദിവസങ്ങളിലും പകൽസമയത്ത് കെ.എസ്.ടി.പിയുടെ റോഡ് നവീകരണത്തി​െൻറ പേരിൽ അറിയിപ്പ് നൽകിയും നൽകാതെയും വൈദ്യുതിവിതരണം നിർത്തിവെക്കുന്നുണ്ട്. ഇതിന് പുറേമയാണ് അനധികൃത വൈദ്യുതിമുടക്കം. ഇടിയും മഴയും കാരണമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങൾ കൂടാതെ കാരണങ്ങളില്ലാതെ വൈദ്യുതി നിലക്കുന്നത് പതിവായിരിക്കുകയാണ്. ഉപഭോഗം വർധിക്കുന്ന സമയത്ത് ലോഡ് ക്രമീകരിക്കാൻ ചില ഫീഡറുകളിൽ ഇടവിട്ട് വൈദ്യുതിവിതരണം നിർത്തിവെക്കുകയാണ് ചെയ്യുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. മേലധികാരികളുടെ അറിവോടെയാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്. സമാന്തര വൈദ്യുതി സംഭരണ സംവിധാനമില്ലാത്ത ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർ സ്ഥാപനം അടച്ചിടേണ്ട സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.