കാഞ്ഞങ്ങാട്: സ്വകാര്യ ബസില്‍ ടാങ്കർ േലാറിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ദേശീയപാതയിലെ പെരിയ ബസ്സ്റ്റോപ്പില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ എതിരെ വന്ന ടാങ്കർ ലോറിയിടിക്കുകയായിരുന്നു. ബസിനെ പിന്നിൽ നിന്ന് മറികടന്നുവന്ന സ്കോർപിയോ വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ലോറി ഡ്രൈവർ ശ്രമിച്ചപ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ കണ്ണൻ (84), ബസ് യാത്രക്കാരി പെരിയ ആയമ്പാറയിലെ മേരി (66), ശാലിനി (12) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ക്ലീനർ നെല്ലിത്തറ എക്കാലിലെ ഗോപാലൻ (50), കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ പൊയിനാച്ചിയിലെ ഗിരീഷ് (39), കാഞ്ഞങ്ങാെട്ട ഡിസൈനിങ് സെൻററില്‍ ജീവനക്കാരനായ പെരിയയിലെ പ്രജിത്ത് (21), അത്തിക്കോത്തെ അംഗൻവാടി ജീവനക്കാരി ചെര്‍ക്കള പാടിയിലെ സുകുമാരെൻറ ഭാര്യ രാധ (27), പൊയിനാച്ചിയിലെ അനിത (21), മൈലാട്ടിയിലെ സ്‌നേഹ (23), കുണിയയിലെ അഷറഫ് (20), പെരിയ ബസാറിലെ രാജീവൻ (45), പെരിയാട്ടടുക്കത്തെ ബാലകൃഷ്ണൻ (53), പെരിയ കൂടാനത്തെ ഷീബ (31), കുണിയയിലെ യൂസുഫ് (51), കൊളത്തൂരിലെ ചന്ദ്രാവതി (43), രഞ്ജിത്ത് (30) എന്നിവരെ കാഞ്ഞങ്ങാെട്ട വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.