പാനൂർ: നിപാ വൈറസിന്റെ കാരണം വവ്വാലുകളാണെന്ന കണ്ടെത്തൽ പാനൂർ ടൗണിലെനിവാസികളിൽ ഭീതി പടർത്തുന്നു. പാനൂർ ഖബർസ്ഥാനിലെ മരങ്ങളിൽ താമസമുറപ്പിച്ച ആയിരത്തോളം വവ്വാലുകളാണ് ഭീതിക്ക് കാരണം. നിലത്തു വീഴുന്ന മാങ്ങ, ചക്ക, പേരക്ക, ഞാവൽ എന്നിങ്ങനെയുള്ള പഴങ്ങളും വവ്വാലുകൾ തേൻ കുടിക്കുന്ന വാഴ കൂമ്പൂകളും ആരും എടുക്കാത്ത അവസ്ഥയിലാണുള്ളത്. ഇതിനിടെയാണ് പാനൂരിലെ വവ്വാൽ കൂട്ടം ചർച്ചയാവുന്നത്. വർഷങ്ങളായി വവ്വാലുകൾ ഇവിടെയുണ്ടെങ്കിലും ഇപ്പോൾ ഭീതിക്ക് കാരണമായി. സമൂഹമാധ്യമങ്ങളിൽ നിരന്തരം നടക്കുന്ന പ്രചരണങ്ങളും ആശങ്ക വർധിപ്പിക്കുന്നു. വവ്വാലുകളെ എത്രയും വേഗം അവിടെ നിന്നും മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനങ്ങളുടെ ആശങ്ക അകറ്റാൻ ആരോഗ്യവകുപ്പ് നാളെ 24പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.