കണ്ണൂർ: സംസ്ഥാന സർക്കാരിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ കലക്ട്രേറ്റ് മെെതാനിയിൽ ഒരുക്കിയ 'പൊൻകതിർ' പ്രദർശന-വിപണന മേളയിൽ വൈവിധ്യങ്ങളുടെ വിസ്മയമൊരുക്കി കുടുംബശ്രീ ഉൽപ്പന്ന പ്രദർശനശാലകൾ ശ്രദ്ധേയമാകുന്നു. പതിനെട്ട് സ്റ്റാളുകളിലായി ഇരുപത്തിയഞ്ചോളം കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശന ശാലയിൽ ഒരുക്കിയിട്ടുണ്ട്. കഫേ കുടുംബശ്രീയുടെ ഫുഡ്കോർട്ട് ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമാവുകയാണ്. നോമ്പുതുറ വിഭവങ്ങളുടെ വെെവിദ്ധ്യമാർന്ന ഇനങ്ങളാണ് മേളയുടെ മറ്റൊരു പ്രത്യേകത. ഉന്നക്കായ,കിളിക്കൂട്,ചക്കവിഭവങ്ങൾ എന്നിവ ഫുഡ്കോർട്ടിൽ ലഭ്യമാണ്. ബഡ്സ് സ്ക്കൂൾ കുട്ടികൾ നിർമ്മിച്ച കടലാസുകൊണ്ടുള്ള പേനകളും കരകൗശല വസ്തുക്കളും ഏറെ ശ്രദ്ധേയമാണ്. തലശ്ശേരി സ്വദേശി സീഷ്ണ ആനന്ദ് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവുമുണ്ട്. കുടുംബശ്രീ പ്രവർത്തകർ വിളയിച്ചെടുത്ത നാട൯ ജെെവകുത്തരി മുണ്ടേരി റെെസിന്റെയും പ്രീ കട്ട് വെജിറ്റബ്ൾസ് സ്റ്റാളും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച വസ്ത്ര-ഭക്ഷ്യോൽപ്പന്നങ്ങളുടെ നിരവധി പ്രദർശന-വിപണന സ്റ്റാളുകളും മേളയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.