വവ്വാൽ കൂട്ടത്തെ ഗ്രാമവാസികൾക്കു ഭയം

കേളകം:നിപ വൈറസ് പരത്തുന്നത് വവ്വാലുകളാണെന്ന പ്രചാരണം ഉണ്ടായതോടെ വവ്വാലുകളുടെ ആവാസ സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ഭീതിയിലാണ്.വവ്വാലുകളുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം തേടുകയാണ് അടക്കാത്തോട് മേമല നിവാസികള്‍.നിപ വൈറസ് പരത്തുന്നത് വവ്വാലുകള്‍ ആണെന്ന പ്രചരണം ശക്തമായതോടെ വവ്വാലുകളുടെ ആവാസ സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്.രോഗം പരത്തുന്നത് വവ്വാലുകളാണെന്ന് സ്ഥിരീകരണം ഇല്ലെങ്കിലും ഏതുവിധേനയും വവ്വാലുകളുടെ ആവാസ കേന്ദ്രം നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് അടക്കാത്തോട് മേമലസ്വദേശികളായ 20 ഓളം കുടുംബങ്ങള്‍. വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുടപ്പനയില്‍ ചേക്കേറിയ വവ്വാല്‍ക്കൂട്ടമാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.