കാഞ്ഞങ്ങാട്ട് വ്യവസായ പ്ലോട്ടുകള്‍ ഉടൻ കൈമാറും -മന്ത്രി എ.സി. മൊയ്തീന്‍

കാഞ്ഞങ്ങാട്: റവന്യൂവകുപ്പ് കൈമാറിയ 130 ഏക്കര്‍ വ്യവസായ പ്ലോട്ടുകളാക്കി സംരംഭകര്‍ക്ക് കൈമാറാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാർ രണ്ടാം വാര്‍ഷികത്തി​െൻറയും കാസര്‍കോട് ജില്ല 34ാം പിറവിദിനത്തി​െൻറയും ഭാഗമായി കലക്ടറേറ്റില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോര്‍പറേറ്റുകളുടെ താൽപര്യങ്ങള്‍ക്ക് വഴങ്ങാത്ത ബദല്‍ വ്യവസായനയം മുന്നോട്ടുെവക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് വേണ്ടത്ര വികസനലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കാസർകോടിന് കഴിഞ്ഞിട്ടില്ല. ദേശീയ - സംസ്ഥാന - മലയോരപാതകൾ എന്നിവക്ക് പുറമേ ജലപാതയും ജില്ലയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തും. ഇവയുടെയൊക്കെ നിര്‍മാണത്തിനായി കിഫ്ബിയില്‍നിന്ന് 50,000 കോടി രൂപ വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നോര്‍ക്ക മുന്‍ സി.ഇ.ഒ കെ.ടി. ബാലഭാസ്‌കര്‍, കേരള ദിനേശ് ബീഡി ചെയര്‍മാന്‍ സി. രാജന്‍, ബി.ആർ.ഡി.സി എം.ഡി ടി.കെ. മന്‍സൂർ, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. ഗോപകുമാർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കലക്ടര്‍ കെ. ജീവന്‍ബാബു സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.