കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരെൻറ ഡ്രൈവർ ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി ടി.വി. പ്രസാദിനെ (37) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പ്രമേഹരോഗമുള്ള ഇദ്ദേഹം ബുധനാഴ്ച ൈവകീട്ട് കണ്ണൂർ മാധവറാവു സിന്ധ്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചിരുന്നു. അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെെട്ടങ്കിലും മരുന്ന് വാങ്ങി മടങ്ങി. തുടർന്ന് സുധാകരെൻറ പാറക്കണ്ടിയിലെ ക്യാമ്പ് ഓഫിസായ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. എന്നും പുലര്‍ച്ച എഴുന്നേറ്റ് നടക്കാറുള്ള പ്രസാദ് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ ജോലിക്കാരി വിളിച്ചിട്ടും ഉണര്‍ന്നില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സുധാകരെൻറ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടർന്ന് പാടിയോട്ടുചാലിൽ കൊണ്ടുപോയി സംസ്‌കരിച്ചു. മാതാവ്: ലക്ഷ്മി. സഹോദരി: പ്രഭാവതി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രസാദ് കേൻറാണ്മെൻറ്് ബസ്സ്റ്റാൻഡിലെ വാഹന പാര്‍ക്കിങ് ഫീസ് പിരിവുകാരനായിരുന്നു. അസ്വാഭാവിക മരണത്തിന് ടൗൺ െപാലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.