സ്വീകരണം നൽകി

കീഴല്ലൂർ: ലക്നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് വെങ്കലമെഡൽ നേടിയ കീഴല്ലൂർ പാലയോട്ടെ എം.എം. ഷിജുവിന് ജന്മനാട്ടിൽ . കീഴല്ലൂർ പാലയോട് എൽ.പി സ്കൂളിൽ യങ്മെൻസ് അസോസിയേഷൻ, യങ്സ്റ്റാർ ക്ലബ്, ഡി.വൈ.എഫ്.ഐ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. വോളിബാൾ കോച്ച് രഞ്ജൻ ഉപഹാരം നൽകി. വോളിബാൾ താരം അശോകൻ പട്ടാന്നൂരിനെയും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വർഷ ബാബു, ജിഷ്ണു സജീവൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. സി.പി.എം കീഴല്ലൂർ ലോക്കൽ സെക്രട്ടറി സി. സജീവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി. അനില അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. രാഘവൻ, കെ.സി. വിനോദൻ, പി. അനില തുടങ്ങിയവർ ഉപഹാരം നൽകി. പി. നന്ദനൻ, പി.പി. സുരേന്ദ്രൻ, കെ. രാഗേഷ്, എം.പി. സജീഷ് , പി. സുഭാഷ് എന്നിവർ സംസാരിച്ചു. കെ. ഗിരീഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.