കണ്ണൂർ: നഗരസഭകളിൽനിന്ന് ഹരിതകേരളം പുരസ്കാരം നേടിയ മട്ടന്നൂർ നഗ്രസഭ 427 വീടുകളിൽ കിണർ റീച്ചാർജിങ് സംവിധാനം ഏർപ്പെടുത്തിയാണ് ഈവർഷത്തെ പദ്ധതികൾക്ക് തുടക്കംകുറിച്ചത്. കൂടാതെ മൂന്നു കുളങ്ങൾ നഗരസഭ ഏറ്റെടുക്കുകയും മൂന്നു കുളങ്ങൾ നവീകരിക്കുകയും ചെയ്തു. നീരുറവ കണ്ടെത്തി സംരക്ഷിച്ചു. 12,300 വീടുകളും മറ്റു പൊതുസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമഗ്ര മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. എല്ലാ വീടുകൾക്കും മാലിന്യസംസ്കരണ സംവിധാനം - റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻറ് എന്നിവ നടപ്പാക്കി. പദ്ധതിയിലേക്കായി ഒരുകോടി 93 ലക്ഷം രൂപ കിയാലിെൻറ വകയായി ധനസഹായവും ലഭിച്ചിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് മാലിന്യസംസ്കരണവും നഗരം കേന്ദ്രീകരിച്ച് മാലിന്യശേഖരണവും നടത്തുന്നു. നഗരസഭ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഹരിത കർമസേന മാസത്തിലൊരുതവണ വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും ഇവ െഷ്രഡിങ് യൂനിറ്റുകളിൽ പൊടിയാക്കിമാറ്റുകയും ചെയ്യുന്നു. കൂടാതെ പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും നൽകുന്നത് നഗരസഭ ബൈലോമൂലം നിരോധിക്കുകയും അതിന് പകരമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫുഡ് േഗ്രഡിങ് സ്റ്റീൽ പ്ലേറ്റും ഗ്ലാസും കപ്പും വാടകക്ക് നൽകുകയും ചെയ്യുന്നുണ്ട്. നഗരത്തിലെ ജൈവമാലിന്യം തരംതിരിച്ച് ശേഖരിച്ച് ജൈവവളം നിർമാണശാലയിൽ എത്തിച്ച് ജൈവവളമാക്കുന്നു. 2016 - 17 വർഷം 10 ടണ്ണിന് മേൽ ജൈവവളം വിൽപന നടത്തി. മൂന്നു ടൺ െജെവവളം ഒരു ദിവസം സംസ്കരിക്കാൻ സാധിക്കും. അധികമായിവരുന്ന ജൈവമാലിന്യം ബയോഗ്യാസ് പ്ലാൻറിൽ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.