മണത്തണ: തുണ്ടിയിൽ പാലം അപ്രോച്ച് റോഡിെൻറയും പാലത്തിെൻറയും നിർമാണം എത്രയും വേഗം പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരുടെ സഹകരണം വേണമെന്ന് സണ്ണി ജോസഫ് എം.എൽ.എ. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി അടിയന്തരമായി പാലത്തിെൻറയും അപ്രോച്ച് റോഡിെൻറയും നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ അറിയിച്ചു. ആവശ്യമായ സ്ഥലം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായപ്പോഴും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കരാറുകാരുടെ ഭാഗത്തുനിന്ന് അലസത ഉണ്ടായപ്പോഴും എം.എൽ.എയെന്ന നിലയിൽ ആ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. പാലം നിർമാണം പൂർത്തിയാക്കി അനുബന്ധ റോഡ് നിർമാണത്തിെൻറ അലൈൻമെൻറ് സംബന്ധിച്ച് തർക്കം ഉണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുകയും പ്രശ്‌നപരിഹാരത്തിനായി യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.