അഴീക്കോട്: അഴീക്കോട് അരയാക്കണ്ടിപാറക്ക് സമീപം ജോലിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അഴീക്കോട് ആയനിവയൽ സ്വദേശി ആറുകണ്ടി ഹൗസിൽ സുരേഷ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ന് െകട്ടിടത്തിെൻറ മേൽക്കൂര വെൽഡ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരയാക്കണ്ടിക്ക് സമീപം തന്നെയാണ് സുരേഷിെൻറ വെൽഡിങ് സ്ഥാപനം. പരേതനായ ബാപ്പുവിെൻറയും രാധയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: നന്ദന, ധനുഷ് (ഇരുവരും വൻകുളത്തുവയൽ ചിന്നു മിന്നു ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ശ്യാമള(റിട്ട. ഇ.എസ്.ഐ ജീവനക്കാരി), സതീശൻ (സൗദി), സജിത, ഷർമിള. സംസ്കാരം വെള്ളിയാഴ്ച ഒരുമണിക്ക് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.