കാസർകോട്: ടെൻഡർ ഇല്ലാത്ത പ്രവൃത്തികൾക്ക് നിയമവിരുദ്ധ മാർഗത്തിലൂടെ അംഗീകാരം നൽകി തുക അനുവദിക്കാൻ നീക്കം നടത്തിയ സംഭവത്തിൽ തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപം. നഗരസഭയിലെ ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയ ഒാവർസിയർ പ്രമോഷൻ ലഭിച്ച് കള്ളാറിലേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം മാറിയതോടെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഒാവർസിയറുടെ മേശപ്പുറത്തേക്കായി ഫയലുകളുടെ വരവ്. ഇതോടെ വിവാദ പ്രവൃത്തികളിൽപെട്ട് ഭരണനേതൃത്വം കുരുക്കിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ സ്വാധീനം ചെലുത്തി ഒാവർസിയറെ നഗരസഭയിലേക്ക് വീണ്ടും കൊണ്ടുവന്നു. ഇതിനുമുമ്പും ഇൗ ഒാവർസിയർക്കെതിരെ നടപടിയെടുത്ത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് മാറ്റിയിരുന്നു. നഗരത്തിലെ ഹയർസെക്കൻഡറി സ്കൂൾ മതിൽ പൊളിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെ കുറ്റക്കാരനാക്കി ഇദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് വിജിലൻസ് സംഭവം അന്വേഷിച്ചപ്പോൾ ഒാവർസിയർ റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. അങ്ങനെയാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് മാറ്റുന്നത്. ഉടൻ അദ്ദേഹത്തെ തിരികെ കാസർകോട് നഗരസഭയിലേക്ക് തിരികെയെത്തിച്ചതും നഗര ഭരണകക്ഷിയാണെന്ന് ആക്ഷേപമുണ്ടായി. 50,000 രൂപയുടെ മുകളിലുള്ള പ്രവൃത്തികൾക്ക് ജില്ല ആസൂത്രണ സമിതിയുടെയോ സംസ്ഥാന സർക്കാറിെൻറയോ സ്പെഷൽ റൂൾ പ്രകാരമോ അനുമതി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.