വനിതകൾക്ക് തൊഴിൽ പരിശീലനം

മാഹി: പുതുച്ചേരി സർക്കാറി​െൻറ മാഹിയിലും പള്ളൂരിലുമുള്ള ഗ്രാമീണ തൊഴിലാളി ക്ഷേമ കേന്ദ്രങ്ങൾ തൊഴിൽരഹിതരായ വനിതകളിൽനിന്ന് സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 14 വയസ്സിന് മുകളിൽ പ്രായവും അഞ്ചാം തരം വിദ്യാഭ്യാസവുമാണ് അടിസ്ഥാന യോഗ്യത. തയ്യൽ, എംബ്രോയ്ഡറി, നീഡിൽ വർക്ക് എന്നിവയിലാണ് പരിശീലനം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും മാഹി ജനറൽ ആശുപത്രി പഴയ റോഡിലും പള്ളൂർ ഇരട്ടപ്പിലാക്കൂലിലുമുള്ള ഗ്രാമീണ തൊഴിലാളി ക്ഷേമ കേന്ദ്രങ്ങളിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.