തലശ്ശേരി: ആർ.എസ്.എസ് പ്രവര്‍ത്തകൻ പെരിങ്ങാടി ഇൗച്ചിയിലെ യു.സി. ഷമേജിനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.െഎ കെ.ഇ. േപ്രമചന്ദ്രനാണ് കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്. സി.പി.എം പ്രവര്‍ത്തകരായ ന്യൂമാഹി ചെറുകല്ലായി പുതിയ പറമ്പത്ത് ഹൗസിൽ ഷബിന്‍ രവീന്ദ്രന്‍ എന്ന ചിക്കു (27), ചെറുകല്ലായി മലയങ്കര മീത്തൽ വീട്ടില്‍ എം.എം. ഷാജി എന്ന മണ്ണട്ട ഷാജി (36), പള്ളൂര്‍ നാലുതറയിലെ നടയൻറവിട ഹൗസിൽ ലിജിന്‍ ചന്ദ്രൻ എന്ന ലിച്ചു (27) എന്നിവരെയാണ് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മേയ് 19നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.