ചെർക്കള: സഹകരണമേഖലയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സഹകരണ ജനാധിപത്യവേദി ജില്ല കമ്മിറ്റി 31ന് നടത്തുന്ന ജോയൻറ് രജിസ്ട്രാർ ഓഫിസ് ധർണക്ക് മുന്നോടിയായി താലൂക്ക് കൺവെൻഷനുകൾ നടത്തി. കാസർകോട് ജില്ല ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ല ബാങ്ക് മുൻ വൈസ് പ്രസിഡൻറ് ബാലകൃഷ്ണ വോർക്കുഡുലു അധ്യക്ഷത വഹിച്ചു. എ.കെ. നായർ, കടവങ്ങാനം കുഞ്ഞിക്കേളുനായർ, എം. കുഞ്ഞമ്പു നമ്പ്യാർ, കല്ലഗെ ചന്ദ്രശേഖര റാവു, പവിത്രൻ സി. നായർ, സി.എച്ച്. വിജയൻ, പി.കെ. വിനോദ്കുമാർ, ഇ. രുദ്രകുമാരി, രവീന്ദ്രൻ ചൂരിത്തോട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അച്ചേരി ബാലകൃഷ്ണൻ (ചെയ), പവിത്രൻ സി. നായർ (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.