കണ്ണൂർ: നീന്തലറിയാവുന്ന കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ്മാർക്ക് ലഭിക്കുന്നതിനായി സ്‌പോർട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് സ്‌പോർട്സ് കൗൺസിൽ അറിയിച്ചു. കക്കാട് സ്വിമ്മിങ്പൂളിൽ 19ന് നടത്തിയ ടെസ്റ്റിൽ പങ്കെടുക്കാത്ത കുട്ടികൾക്കായി 25ന് രാവിലെ ഏഴു മുതൽ കക്കാട് നീന്തൽക്കുളത്തിൽ വീണ്ടും ടെസ്റ്റ് നടത്തും. നീന്തൽവസ്ത്രം, ചിത്രം പതിപ്പിച്ച തിരിച്ചറിയൽ കാർഡിെൻറ പകർപ്പ്, രജിസ്‌ട്രേഷൻ ഫീസ് 70 രൂപ എന്നിവസഹിതമെത്തണം. കുറഞ്ഞത് 25 മീറ്ററെങ്കിലും നീന്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും സ്‌പോർട്സ് കൗൺസിൽ അറിയിച്ചു. ഫോൺ: 94974 27101, 94971 45438. നോർക്ക റൂട്ട്‌സ് എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ 24ന് കണ്ണൂർ: കോഴിക്കോട് നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് ഓതൻറിക്കേഷൻ സെൻററിൽ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ കണ്ണൂർ ജില്ല പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ 24ന് രാവിലെ ഒമ്പതു മുതൽ 12.30 വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവർ ഓൺലൈനിൽ രജിസ്റ്റർചെയ്ത് അതിൽനിന്ന് പ്രിൻറ്ചെയ്ത അപേക്ഷയുമായി വരണം. അപേക്ഷയിൽ ഓഫിസ് കണ്ണൂർ എന്നും തീയതി 24.05.18 എന്നുമായിരിക്കണം. ആദിവസം കോഴിക്കോട് നോർക്ക റൂട്ട്സിെൻറ സെൻററിൽ സർട്ടിഫിക്കറ്റ് അറ്റസ്േറ്റഷനുണ്ടായിരിക്കുകയില്ല. ഫോൺ: 0497-2765310, 0495-2304885.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.