ജനസൗഹൃദ നഗരസഭ സർവിസ് കെട്ടിപ്പടുക്കണം -കെ.എം.സി.എസ്.യു കണ്ണൂർ: ജനസൗഹൃദവും കാര്യക്ഷമവുമായ നഗരസഭ സർവിസ് കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ (കെ.എം.സി.എസ്.യു) 51ാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന വനിത സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം എൻ. സുകന്യ ഉദ്ഘാടനംചെയ്തു. ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് അവർ പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരായി സ്ത്രീകളെ കാണുന്നവിധത്തിൽ നമ്മുടെ സമൂഹത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. യൂനിയൻ വനിത സബ്കമ്മിറ്റി സംസ്ഥാന ചെയർപേഴ്സൻ പി.ആർ. സ്മിത അധ്യക്ഷതവഹിച്ചു. കൺവീനർ ആർ. രേഖ സ്വാഗതവും സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് െസൻറ് മൈക്കിൾസ് സ്കൂൾഗ്രൗണ്ടിൽനിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കർഷകത്തൊഴിലാളി യൂനിയൻ ദേശീയ ജനറൽ സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനംചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡൻറ് വി. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എം. പ്രശാന്ത് നന്ദിയും പറഞ്ഞു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.