ഇരിട്ടി-: മുഴക്കുന്ന് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കാട്ടിലേക്ക് തുരത്തി. ഞായറാഴ്ച പുലർച്ചെ 3.30ഒാടെയാണ് ആനകളെ ബാവലിപ്പുഴ കടത്തി ഫാമിലേക്ക് കയറ്റിവിട്ടത്. ആറളം വന്യജീവിസങ്കേതത്തിൽനിന്ന് ബാവലിപ്പുഴ കടന്നാണ് കാട്ടാനക്കൂട്ടം കിലോമീറ്ററുകൾ അകലെയുള്ള മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിലെത്തിയത്. രണ്ടുദിവസം മുമ്പ് കല്ലേരിമലയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടം ഉൾപ്പെടെ നശിപ്പിച്ച കാട്ടാനക്കൂട്ടം പിന്നീട് മുഴക്കുന്ന് വട്ടപൊയിൽ, കൂളിക്കുന്ന് മേഖലയിലേക്ക് കടക്കുകയായിരുന്നു. കാട്ടാനയുടെ അക്രമത്തിൽ വട്ടപൊയിൽ സ്വദേശികളായ ബൈക്ക് യാത്രികൻ ഉൾെപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആനയെ തുരത്താൻ വനംവകുപ്പും പൊലീസും ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് കാട്ടാനയിറങ്ങിയ മുഴക്കുന്ന് പഞ്ചായത്തിൽ അധികൃതർ ജാഗ്രതനിർദേശം നൽകി. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ ഞായറാഴ്ച പുലർച്ചെ 3.30ഒാടെയാണ് കാട്ടാനക്കൂട്ടത്തെ ബാവലിപ്പുഴ കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.