കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യണം

കുമ്പള: ഒരുപാട് ബാധ്യതകളും പ്രതീക്ഷകളുമായി ജോലിയന്വേഷിച്ച് ഖത്തറിലെത്തിയ ത​െൻറ മകനെയും മരുമകനെയും അവരുടെ കൂട്ടുകാരെയും കുടുക്കിയ നാട്ടിലെ കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പൈവളിഗെ ബള്ളൂരിലെ എൻ.എം. മുഹമ്മദ്, മകൻ ഗഫൂർ എന്നിവർ രംഗത്ത്. കഞ്ചാവ് മാഫിയയെ തുടച്ചുനീക്കിയില്ലെങ്കിൽ നാടിന് രക്ഷയില്ലെന്ന് കുമ്പളയിൽ ഞായറാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.15 ദിവസങ്ങൾക്കു മുമ്പാണ് മുഹമ്മദി​െൻറ മകൻ റസാഖ്, മരുമകൻ നിസാർ, സുഹൃത്ത് മഞ്ചേശ്വരം പാപില സ്വദേശി നൗഫൽ എന്നിവരും സഹതാമസക്കാരായ മറ്റു രണ്ടുപേരും ഖത്തറിലെ 'മർക്യ'യിൽ ജോലിസ്ഥലത്തിനടുത്ത് ഇവർ താമസിക്കുന്ന മുറിയിൽെവച്ച് ഖത്തർ സി.ഐ.ഡിയുടെ പിടിയിലാകുന്നത്. ഇവരുടെ മുറിയിൽ കഞ്ചാവ് പൊതിയുമായെത്തിയ തിരുവനന്തപുരം സ്വദേശിയായ ഒരാളെ പിന്തുടർന്നെത്തിയ സി.ഐ.ഡി അധികൃതരാണ് മുറിയിലുണ്ടായിരുന്ന അഞ്ചുപേരെയും പിടികൂടിയത്. അതിനുശേഷം ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് മുഹമ്മദും കുടുംബവും പറയുന്നത്. മകനെയും ബന്ധുക്കളെയും ഒന്ന് തിരിച്ചുകിട്ടാൻ ഏതു വാതിലിലാണ് ചെന്ന് മുട്ടേണ്ടതെന്ന് ഇവർ ചോദിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഗഫൂർ കുമ്പള സി.ഐക്ക് പരാതി നൽകി. വാർത്തസമ്മേളനത്തിൽ ബി.എ. ബഷീർ, ഫാറൂഖ് മുന്നൂർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.