കപ്പച്ചേരിയിൽ കൂട്​ മത്സ്യക്കൃഷി വിളവെടുപ്പ്​ നാളെ

ഇരിട്ടി:- പായം പഞ്ചായത്തിലെ പെരുമ്പറമ്പ് കപ്പച്ചേരിയിൽ പഴശ്ശി ജലാശയത്തിൽ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ കൂടു മത്സ്യക്കൃഷി വിളവെടുപ്പ് മേയ് 18ന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. അഡ്വ. സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. മൂന്നുകോടി െചലവിൽ സംസ്ഥാന ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിൽ ഫിഷറീസ് റിസോഴ്സ്മ​െൻറ് സൊസൈറ്റിയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി. ഉദ്ഘാടനം കഴിഞ്ഞാൽ ഇവിടെനിന്ന് മത്സ്യവിൽപന ആരംഭിക്കും. വിറ്റുവരവി​െൻറ 20 ശതമാനം തുക നടത്തിപ്പുചുമതല നിർവഹിച്ചുവരുന്ന പഴശ്ശിരാജ ഫിഷ് ഫാം സ്വാശ്രയസംഘത്തിന് നൽകും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സാവിത്രി, പവിത്രൻ കരിപ്പായി, എ.കെ. നാരായണൻ, വി.കെ. േപ്രമരാജ്, എൻ. ശ്രീരാജ്, കെ. ശ്രീജേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.