ഗൃഹനാഥനെ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: വൈദിക​െൻറ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ വിസമ്മതിച്ച ഗൃഹനാഥനെ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിൽ വൈദിക​െൻറ സഹോദരനടക്കം രണ്ടുപേർ അറസ്റ്റിൽ. വൈദികനെ കേസിൽ പ്രതിയാക്കും. ഉളിക്കൽ വയത്തൂർ കാലാങ്കിയിലെ പോസ്റ്റ്ഒാഫിസ് ജീവനക്കാരൻ തെക്കേമുറിയിൽ സണ്ണി വർഗീസ് (49), നുച്ചിയാട് അലവിക്കുന്നിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ പി.എൽ. റോയി (38) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ അനുമതിയോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. ഇരിട്ടിയിലെ സെമിനാരി വികാരിയായിരുന്ന മാട്ടറ കാലാങ്കിയിലെ ഫാ. ജയിംസി​െൻറ ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീർക്കാത്തതുമായി ബന്ധപ്പെട്ട വിരോധമാണ് കഞ്ചാവ് കേസ് ചമക്കുന്നതിനിടയാക്കിയത്. ഫാ. ജയിംസി​െൻറ സഹോദരനാണ് അറസ്റ്റിലായ സണ്ണി വർഗീസ്. 2017 മേയ് 29ന് പയ്യാവൂർ ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫി​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിൽനിന്ന് 1.175 കിലോഗ്രാം കഞ്ചാവ് ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പുലർച്ചെ ഒരുമണിയോടെ എക്സൈസ് ഓഫിസിലെ ഫോണിൽവന്ന രഹസ്യവിളിയിൽനിന്നാണ് കഞ്ചാവ് വിവരം ലഭിച്ചത്. കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തങ്ങൾ നിരപരാധികളാണെന്നും ആരോ കെണിയിൽ കുടുക്കിയതാണെന്നും ജോസഫും കുടുംബവും എക്സൈസ് അധികൃതരോട് പറഞ്ഞിരുന്നു. പിന്നീട് ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനെ അന്വേഷണത്തിന് നിയോഗിച്ച് മുഖ്യമന്ത്രി നിർദേശം നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകൾ പുറത്തായത്. എക്സൈസ് ഓഫിസിൽ വിവരം നൽകാൻ വിളിച്ചയാൾ സ്കൂട്ടറി​െൻറ സീറ്റിനടിയിലാണ് കഞ്ചാവുള്ളതെന്നും പൂട്ടിയിട്ടില്ലെന്നും പറഞ്ഞതാണ് കേസിൽ സംശയത്തിനിടയാക്കിയത്. ഫോൺനമ്പർ പരിശോധിച്ചതോടെ ഹൈദരാബാദിലുള്ള ഒരു കന്യാസ്ത്രീയുടെ സിം കാർഡാണെന്ന് തെളിഞ്ഞു. ആവഴിക്ക് അന്വേഷണം തുടർന്നതോടെ കന്യാസ്ത്രീ നാട്ടിൽ വന്ന് തിരികെ പോകുമ്പോൾ കാലങ്കിയിലെ സഹോദരന് നൽകിയതാണെന്നും അത് വൈദിക​െൻറ സഹോദരനായ സണ്ണി കൈക്കലാക്കിയതാണെന്നും കണ്ടെത്തി. ഈ നമ്പറിൽനിന്ന് എക്സൈസിനെ വിളിച്ച് കഞ്ചാവ് വിവരം പറഞ്ഞശേഷം സിം കാർഡ് നശിപ്പിച്ചതായും തെളിഞ്ഞു. പരാതിക്കാരനെയും ബന്ധുക്കളെയും നാട്ടുകാരെയും എക്സൈസ് ഉദ്യോഗസ്ഥരെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വികാരിയുടെ പീഡനക്കഥ വ്യക്തമായത്. ഒരു സെമിനാരി വിദ്യാർഥിയെ ഫാ. ജയിംസ് പീഡിപ്പിച്ചതിനെതിരെ ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫ് ഇരിട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് ഒതുക്കാൻ ഫാ. ജയിംസും സഹോദരൻ സണ്ണിയും ജോസഫിനെ സമീപിച്ചിരുന്നു. എന്നാൽ, പല തവണ സമ്മർദമുണ്ടായിട്ടും ജോസഫ് വഴങ്ങിയില്ല. തുടർന്ന് പൊലീസ് വൈദികനെതിരെ കേസെടുത്ത് അറസ്റ്റ്ചെയ്തു. ഇതോടെ വൈദികനെ സഭയിൽനിന്ന് പുറത്താക്കി. ഈ വിരോധംെവച്ച് ഫാ. ജയിംസും സഹോദരൻ സണ്ണിയും ചേർന്ന് ഗൂഢാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ് കേസിൽ കുടുക്കിയത്. സണ്ണിയും സുഹൃത്ത് റോയിയും ചേർന്ന് ജോസഫി​െൻറ സ്കൂട്ടറിൽ കഞ്ചാവ് കൊണ്ടുവെക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ചോദ്യംചെയ്യലിനായി പൊലീസ് വിളിപ്പിച്ചപ്പോൾ സണ്ണിയും റോയിയും ഹാജരാവാതെ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് പോയി. ഇരുവർക്കുമെതിരെ കേസില്ലെന്ന് അന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനാൽ സണ്ണിയുടെ ശ്രമം പാഴായി. എല്ലാ തെളിവുകളും ശേഖരിച്ചാണ് ഒടുവിൽ ഇരുവരെയും അറസ്റ്റ്ചെയ്തത്. ഈ കേസിൽ ഗൂഢാലോചനക്കാണ് വൈദികനെ പ്രതിചേർക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.