രാഷ്​ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ശബ്​ദയജ്​ഞവുമായി ബാലകൃഷ്​ണൻ

കാഞ്ഞങ്ങാട്: രാഷ്ട്രീയ അതിക്രമങ്ങള്‍ക്കെതിരെ അഭിപ്രായരൂപവത്കരണം നടത്തുന്നതിനും ജനങ്ങള്‍ക്ക് പ്രതികരിക്കുന്നതിനുമായി റേഡിയോ അവതാരകനായ ബാലകൃഷ്ണൻ പെരിയ തുടര്‍ച്ചയായി 24 മണിക്കൂര്‍ ശബ്ദയജ്ഞം നടത്തുന്നു. കൊച്ചി ആസ്ഥാനമായുള്ള റേഡിയോഗ്രാമം എന്ന ഇൻറർനെറ്റ് റേഡിയോ മുഖേനയാണ് ഈ ഉദ്യമം നടത്തുന്നത്. ഏഷ്യാബുക്ക് ഓഫ് റെക്കോഡ്സി‍​െൻറ നിരീക്ഷണത്തിലാണ് പരിപാടി നടത്തുകയെന്ന് ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മേയ് 18ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടി സിനിമ സംവിധായകനും നടനുമായ ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്യും. സംവിധായകന്‍ സിദ്ദിഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അനൂപ്മേനോന്‍, കോടിയേരി ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ തുടങ്ങി 75ഓളം അതിഥികള്‍ പങ്കെടുക്കും. സൈക്കോളജിസ്റ്റ് ആദി, അഡ്വ. എ.വി. വാമനകുമാര്‍, ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ എന്നിവര്‍ രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കും. മേയ് 19ന് രാവിലെ എട്ടിന് സമാപിക്കും. 165 രാജ്യങ്ങളില്‍നിന്നായി 200ഓളം ശ്രോതാക്കളും പരിപാടിയിൽ പങ്കെടുക്കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേരള മുഖ്യമന്ത്രിക്കും കണ്ണൂര്‍ സര്‍വകലാശാല പൊളിറ്റിക്കല്‍ സയൻസ് വിഭാഗത്തിനും കൈമാറും. കഴിഞ്ഞ 25 വര്‍ഷമായി ഗള്‍ഫിലും ഇന്ത്യയിലുമായി റേഡിയോ പ്രക്ഷേപണരംഗത്തുള്ള വ്യക്തിയാണ് ബാലകൃഷ്ണന്‍. കൊച്ചി മെട്രോയുടെ പുരുഷശബ്ദമായി ഉപയോഗിച്ചിരിക്കുന്നത് ബാലകൃഷ്ണ‍​െൻറ ശബ്ദമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.