നുണപ്രചാരണങ്ങളിലൂടെ സത്യത്തെ ഇല്ലാതാക്കാനാവില്ല -ഡോ. കഫീൽ ഖാൻ കണ്ണൂർ: നുണപ്രചാരണങ്ങളിലൂടെ സത്യത്തെ ഇല്ലാതാക്കാനാവില്ലെന്ന് ഗോരഖ്പുരിൽ കൂട്ടശിശുമരണമുണ്ടായ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതുമാസത്തോളം ജയിലിൽ കിടക്കേണ്ടിവന്ന ഡോ. കഫീൽ ഖാൻ. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ യൂനിറ്റി സെൻററിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ആശുപത്രികളുടെ പ്രവർത്തനം കണ്ടുപഠിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയെ ഉപദേശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവന ജയിലിൽനിന്ന് പത്രങ്ങളിലൂടെയാണ് താനറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത അതിശയോക്തിപരമായ പ്രസ്താവനയാണത്. കേരളത്തിലെ ശിശുമരണനിരക്കിനെക്കാൾ എത്രയോ ഭീകരമാണ് ഉത്തർപ്രദേശിലേത്. തെൻറ സസ്പെൻഷൻ സർക്കാർ പിൻവലിക്കുേമാ എന്ന് ഉറപ്പില്ല. പേക്ഷ, ഒരു ആതുരസേവകന് ജനങ്ങളോടുള്ള ഉത്തരവാദിത്തം എവിടെവെച്ചും നിർവഹിക്കാനാവും. എത്ര നിരാശപ്പെടുത്തുന്ന അനുഭവമുണ്ടായാലും ആരോഗ്യമേഖലയിൽ താൻ തെൻറ സേവനം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.