സ്കൂൾ പഠനം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാസർകോെട്ട അൽറാസി പാരമെഡിക്കൽ കോളജ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ആധുനിക രീതിയിലുള്ള പാരാ മെഡിക്കൽ കലാലയം 2016ലാണ് ആരംഭിച്ചത്. വസൂരി പരത്തുന്ന വൈറസും അതിനുള്ള പ്രതിരോധ മരുന്നും കണ്ടുപിടിച്ച മുഹമ്മദ് ഇബ്നു സക്കരിയ അൽറാസി എന്ന ലോകപ്രശസ്ത വൈദ്യശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായാണ് സ്ഥാപനത്തിെൻറ നാമമായി അൽറാസി സ്വീകരിച്ചത്. വിവിധ തലങ്ങളിൽ അൽ-റാസിയിലെ വിദ്യാർഥികൾ നടത്തിയ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആധുനിക സംവിധാനങ്ങളോടെയുള്ള കോളജിെൻറ ലാബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ചതാണ്. പഠനം രസകരവും മികച്ച അനുഭവവുമാക്കാൻ എനർെജറ്റിക്ക് യൂത്ത് ടാലൻറ് മാനേജ്മെൻറും ജീനിയസുകളെ വളർത്തിയെടുക്കുന്നതിൽ ആത്മാർഥത പുലർത്തുന്ന സേവന സന്നദ്ധരായ അധ്യാപകരും കോളജിനെ വേറിട്ടതാക്കുന്നു. എളുപ്പത്തിൽ ജോലി ലഭ്യമാവുന്നതും അനന്തമായ സാധ്യതകൾ ഉള്ളതുമായ കോഴ്സുകളാണ് ഒ.ടി, റേഡിയോഗ്രഫി, ഡി.എം.എൽ.ടി, എം.എൽ.ടി എന്നിവ. ഗവ. അംഗീകൃത സിലബസുകളാണ് അൽറാസിയിൽ പഠിപ്പിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞവർക്കാണ് പ്രവേശനം. മികച്ച അക്കാദമിക് നിലവാരം പുലർത്തുന്നവർക്ക് വിവിധ സ്ഥാപനങ്ങളിലേക്കുള്ള േപ്ലസ്മെൻറിനും കോളജ് സഹായിക്കുന്നു. ബന്ധപ്പെേടണ്ട നമ്പർ: 8129775977, 8129775677.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.