സപ്ലിമെൻറിലേക്ക് ----------------------------- ചെറുവത്തൂർ: എൻജിനീയറിങ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ റാങ്ക് ജേതാക്കള സൃഷ്ടിക്കുന്ന കോളജാണ് ചീമേനിയിലെ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലർത്തുന്നതിന് ബി പ്ലസ് ഗ്രേഡോടെ നാക് ദേശീയ അംഗീകാരം കൂടി കോളജിനെ തേടിയെത്തിക്കഴിഞ്ഞു. വടക്കെ മലബാറിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിമിതികൾ മനസ്സിലാക്കി കേരള സർക്കാറിെൻറ അധീനതയിലുള്ള കോഒാപറേറ്റിവ് അക്കാദമി ഒാഫ് പ്രഫഷനൽ എജുക്കേഷെൻറ (കേപ്പ്) കീഴിൽ 2000ത്തിൽ സ്ഥാപിതമായ കോളജാണിത്. 2011ൽ കോളജിന് കേന്ദ്ര സർക്കാറിെൻറ അധീനതയിലുള്ള എം.എച്ച്.ആർ.ഡിയുടെ 10 കോടി രൂപയുടെ ഫണ്ട് ടെക്നിക്കൽ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം വഴി ലഭിക്കുകയുണ്ടായി. നിരവധി വികസന പ്രവർത്തനങ്ങൾ ഈ ഫണ്ടിെൻറ നല്ല രീതിയിലുള്ള വിനിയോഗം വഴി നടത്താൻ സാധിച്ചു. കോളജിന് ഈ വർഷം ജൂൈല മാസത്തിൽ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷനും ലഭിച്ചു. സെൻട്രൽ ലൈബ്രറി, വർക്ഷോപ്പുകൾ, ലബോറട്ടറികൾ, കോളജ് കാൻറീൻ, ലേഡീസ് ഹോസ്റ്റൽ എന്നിങ്ങനെ മുഴുവൻ സൗകര്യങ്ങളും ഇവിടെയുണ്ട്. കാസർകോടിെൻറ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ചീമേനി എൻജിനീയറിങ് കോളജിന് പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്താനും പുതിയ കാലഘട്ടത്തിൽ അവരെ നല്ല ജോലി ലഭിക്കുന്നതിന് പ്രാപ്തരാക്കാനും സാധിക്കുന്നു. ഹരിത കാമ്പസ്, ഗ്രീൻ ഓഡിറ്റിങ്, പ്ലാസ്റ്റിക് രഹിത കാമ്പസ് തുടങ്ങിയവ ചീമേനി കോളജിനെ വേറിട്ടതാക്കുന്നു. ഉത്തര മലബാറിെൻറ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷനും നാക് അക്രിഡിറ്റേഷനുമുള്ള സ്ഥാപനമായി ചീമേനി എൻജിനീയറിങ് കോളജ് മാറി. സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.