പത്ത് ബിരുദ കോഴ്സുകളുമായി കാഞ്ഞങ്ങാട് നെഹ്റു കോളജ് ................... കാഞ്ഞങ്ങാട്: അരനൂറ്റാണ്ട് പിന്നിട്ട കാഞ്ഞങ്ങാട് പടന്നക്കാെട്ട നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് സുവർണ ജൂബിലി ആഘോഷവേളയിലാണിപ്പോൾ. പത്ത് കോഴ്സുകളാണ് ബിരുദ പഠനക്കാർക്കുവേണ്ടി കോളജിലുള്ളത്. മലയാള സാഹിത്യ ബിരുദ കോഴ്സ് അടുത്തകാലത്താണ് ആരംഭിച്ചത്. ആർട്സ് വിഭാഗത്തിൽ ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.കോം എന്നിവയാണ് മറ്റ് കോഴ്സുകൾ. സയൻസ് വിഭാഗത്തിൽ ബി.എസ്സി ഫിസിക്സ്, ബി.എസ്സി കെമിസ്ട്രി, ബി.എസ്സി ബോട്ടണി (പ്ലാൻറ് സയൻസ്), ബി.എസ്സി സുവോളജി, ബി.എസ്സി മാത്സ്, ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകളാണുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉത്തരകേരളം ഏറെ പിന്നാക്കാവാസ്ഥയിലായിരുന്ന കാലത്ത് 1966ൽ കാഞ്ഞങ്ങാട് കേന്ദ്രമാക്കി സി.കെ. നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച നെഹ്റു െമമ്മോറിയൽ എജുക്കേഷൻ സൊസൈറ്റിയാണ് നെഹ്റു കോളജിെൻറ സ്ഥാപകർ. 1968 ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് കോളജിന് തറക്കല്ലിട്ടത്. 1968 ആഗസ്റ്റിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ പ്രീഡിഗ്രി ക്ലാസുകൾ മാത്രമായി ആരംഭിച്ച സ്ഥാപനം നാക് എ ഗ്രേഡ് അംഗീകാരമുള്ള കലാലയമാണിപ്പോൾ. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ കീഴിലാണ് ഇപ്പോൾ ഇൗ കോളജ്. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.