കണ്ണൂരിൽ 'ശിക്ഷ' തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പാർട്ടികൾ

കണ്ണൂർ: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ 'ശിക്ഷ' തീരുമാനിക്കുന്നതും നടപ്പാക്കുന്നതും രാഷ്ട്രീയ പാർട്ടികൾതന്നെ. ഒരു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടാൽ അയാൾ കൊല്ലപ്പെടാൻ 'യോഗ്യ'നാണെന്നതാണ് കണ്ണൂരിലെ അലിഖിത നിയമം. പകരത്തിനു പകരം എന്നത് കണ്ണൂരിൽ പുതുമയുള്ളതല്ല. എന്നാൽ, ഒരു മണിക്കൂറിനും രണ്ടു മണിക്കൂറിനുമൊക്കെ ഇടയിൽ കണക്കുതീർക്കുന്ന രീതി ആരെയും ഭയപ്പെടുത്തുന്നതാണ്. മുൻകാലങ്ങളിലെ സ്കോറിങ് കൊലപാതകങ്ങളുടെ ഭീകരത ഒാർമിപ്പിക്കുന്നതാണ് തിങ്കളാഴ്ച രാത്രിയിലെ ഇരട്ടക്കൊല. ഒാരോ കൊലപാതകങ്ങൾക്കും മറ്റൊരു മുൻകാല കൊലപാതകവുമായി ബന്ധമുണ്ടായിരിക്കും. കതിരൂരിലെ ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ഇളന്തോട്ടത്തിൽ മനോജ് 2014 സെപ്റ്റംബർ ഒന്നിനാണ് വീട്ടിൽ നിന്നിറങ്ങിയ ഉടൻ പട്ടാപ്പകൽ കൊല്ലപ്പെട്ടത്. ഇത് ഒരു പകപോക്കലായാണ് വിലയിരുത്തപ്പെട്ടത്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു മനോജ്. 1999ലെ തിരുേവാണ നാളിലാണ് പി. ജയരാജനെ വീട്ടിൽ കയറി വെട്ടിയത്. പള്ളൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബു തിങ്കളാഴ്ച രാത്രി വെേട്ടറ്റു മരിച്ചപ്പോൾ പ്രചരിച്ചതും മറ്റൊരു പകപോക്കലി​െൻറ കഥയാണ്. 2010ൽ ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവരെ മാഹിയിൽവെച്ച് സി.പി.എം സംഘം െവട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊടി സുനി ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഇതിനുശേഷം പലതവണ ബാബുവിനെതിരെ ൈകയേറ്റ ശ്രമം നടന്നിരുന്നു. ഇപ്പോഴത്തെ കൊല അതി​െൻറ പ്രതികാരമാണെന്നാണ് പൊലീസും കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.