എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമിച്ച കെട്ടിടം ആർദ്രം പദ്ധതിയുടെ ഭാഗമാക്കുന്നു

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി നബാർഡി​െൻറ സഹായത്തോടെ കാഞ്ഞങ്ങാെട്ട ജില്ല ആശുപത്രിയിൽ നിർമിച്ച കെട്ടിടം സർക്കാറി​െൻറ ആർദ്രം പദ്ധതിയുടെ ഭാഗമാക്കുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് അഞ്ചുനില കെട്ടിടം പണിതത്. എന്നാൽ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റി​െൻറ നിർദേശപ്രകാരം കെട്ടിടം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ല ആശുപത്രി സൂപ്രണ്ട് ജില്ല പഞ്ചായത്തി​െൻറ നിർമാണവിഭാഗ ചുമതലയുള്ള തദ്ദേശഭരണ വകുപ്പ് എൻജിനീയർക്ക് കത്ത് നൽകിയിരിക്കുകയാണ്. നിലവിൽ ജില്ല ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നബാർഡി​െൻറ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പേരിൽ കെട്ടിടം നിർമിച്ചത്. 2017 മാർച്ച് അഞ്ചിന് മന്ത്രി ഇ. ചന്ദ്രശേഖരനാണ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. 2017 ഫെബ്രുവരി 16നാണ് ആർദ്രം പദ്ധതി സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്തത്. നിർമാണം അന്തിമഘട്ടത്തിലെത്തിയ കെട്ടിടം േമയ് അവസാനത്തോടെ പൂർത്തിയാക്കി കരാറുകാരൻ സർക്കാറിന് കൈമാറുമെന്നാണ് അറിയുന്നത്. രോഗികളെ മുകൾ നിലയിലെത്തിക്കുന്നതിനുള്ള റാംപ് അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കെട്ടിടം പണിതത്. നിലവിൽ ഒ.പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാലാണ് പുതിയകെട്ടിടത്തിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നതെന്നും കൂടുതൽ സംവിധാനങ്ങൾ എർപ്പെടുത്തുകയാണ് കെട്ടിടം ആർദ്രം പദ്ധതിയുടെ ഭാഗമാക്കുന്നതി​െൻറ ലക്ഷ്യമെന്നും ആശുപത്രി അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.