എ.ടി.എമ്മിൽ ഒളികാമറവെച്ച്​ തട്ടിപ്പ്​: ഒരാൾകൂടി പിടിയിൽ

കാഞ്ഞങ്ങാട്: എ.ടി.എമ്മിൽ ഒളികാമറവെച്ച് രഹസ്യനമ്പർ ശേഖരിച്ചശേഷം പണംതട്ടാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. മഡിയനിൽ ഗ്രാമീൺ ബാങ്കി​െൻറ എ.ടി.എം കൗണ്ടറിൽ കാമറ വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിലെ കൂട്ടുപ്രതി കാസർകോട് ചെട്ടുംകുഴിയിലെ നൂർമുഹമ്മദാണ് (37) പിടിയിലായത്. സമാനരീതിയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടയിൽ കോഴിക്കോട് കസബ പൊലീസി​െൻറ പിടിയിലായ യുവാവിനെ േഹാസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. 2017 ജൂലൈ 23നാണ് ചിത്താരി മഡിയനിലെ എ.ടി.എം കൗണ്ടറിൽ മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ യുവാക്കൾ കാമറ സ്ഥാപിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സംശയംതോന്നി നാട്ടുകാർ വിവരം നൽകിയതനുസരിച്ച് േഹാസ്ദുർഗ് പൊലീസ് എത്തിയപ്പോൾ ഒരാളെ മാത്രമാണ് പിടികൂടാനായത്. പെരുമ്പാവൂർ മതിലകത്തെ എബിയാണ് (26) അന്ന് പിടിയിലായത്. ഉദുമ കളനാട് സ്വദേശി അജ്മലിനെ (24) പിന്നീട് അറസ്റ്റ് ചെയ്തു. പിടിയിലായ നൂർ മുഹമ്മദിനെ പൊലീസ് ചോദ്യംചെയ്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.