കാഞ്ഞങ്ങാട്: യുവകലാസാഹിതി സംഘടിപ്പിച്ച ഡോ. സി. ബാലൻ ഉദ്ഘാടനം ചെയ്തു. കപട ദേശീയത സൃഷ്ടിച്ച് ഫാഷിസം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അജയകുമാർ കോടോത്ത് അധ്യക്ഷത വഹിച്ചു. മാധവൻ പുറച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ജി.ശങ്കരപ്പിള്ള അവാർഡ് നേടിയ രാജ്മോഹൻ നീലേശ്വരം, മുണ്ടശ്ശേരി അവാർഡ് ജേതാവ് ബിജു കാഞ്ഞങ്ങാട് എന്നിവരെ ആദരിച്ചു. നാരായണൻ പേരിയ, നെല്ലിക്കാട്ട് കൃഷ്ണൻ, ശ്യാമ, രാജേഷ് അഴീക്കോടൻ, രാധാകൃഷ്ണൻ പെരുമ്പള, പി.മുരളീധരൻ, സി.പി. ശുഭ, പ്രഫ. എം.ഗോപാലൻ, ജയൻ നീലേശ്വരം എന്നിവർ സംബന്ധിച്ചു. യുവകലാ സാഹിതി ഗായക സംഘം മാനവ സംഗീതസദസ്സും ഇപ്റ്റയുടെ നേതൃത്വത്തിൽ ബാബു ഒലിപ്രം പോർമുഖം എന്ന ഏകപാത്ര നാടകവും അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് ഡോ.കെ.പി. വിപിൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.