കണ്ണൂർ: ഹൈസ്കൂൾ അധ്യാപക അവധിക്കാല പരിശീലനം ബുധനാഴ്ച മുതൽ 29 വരെ മൂന്ന് ഘട്ടങ്ങളിലായി ആർ.എം.എസ്.എയുടെ നേതൃത്വത്തിൽ നടക്കും. എല്ലാ ഹൈസ്കൂൾ പ്രധാനാധ്യാപകരും അധ്യാപകരും അവരുടെ വിഷയങ്ങളിലെ പരിശീലനത്തിൽ പങ്കെടുക്കണം. പരിശീലനത്തിന് മുന്നോടിയായി അധ്യാപകർ ഓൺലൈൻ െട്രയിനിങ് മാനേജ്മെൻറ് സിസ്റ്റത്തിൽ നിർബന്ധമായും രജിസ്റ്റർചെയ്യണം. വിദ്യാഭ്യാസ ജില്ല, ഉപജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കുന്നവർ സ്കൂളിലെ പ്രധാനാധ്യാപകെൻറ കത്ത് പങ്കെടുക്കുന്ന ജില്ല വിദ്യാഭ്യാസ ഓഫിസറെ കാണിച്ച് പങ്കെടുക്കുന്ന ബാച്ച് മുൻകൂട്ടി തന്നെ നിജപ്പെടുത്തണം. ഹൈസ്കൂൾ പ്രധാനാധ്യാപകർ ആദ്യത്തെ ബാച്ചിൽതന്നെ പങ്കെടുക്കണം. ഒരു അധ്യാപകൻ ഒരു വിഷയത്തിൽ മാത്രമാണ് പങ്കെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.