വൈദ്യുതിത്തൂണുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കും

കാസർകോട്: വൈദ്യുതിത്തൂണുകളിലും മറ്റും സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കാനും പുതിയ ബോര്‍ഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും വൈദ്യുതി അപകട നിവാരണ കമ്മിറ്റിയുടെ ജില്ലതല അവലോകന യോഗം തീരുമാനിച്ചു. ഉത്സവങ്ങളുടെയും മറ്റ് ആഘോഷങ്ങളുടെയും ഭാഗമായി പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തെരുവ് വിളക്ക് റിപ്പയറിങ് ജോലികള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അംഗീകൃത കരാറുകാരെക്കൊണ്ട് മാത്രമേ നടത്താവൂവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്ന് ഓയില്‍ മോഷണം പോവുന്നത് സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലും കോളജുകളിലും കുടുംബശ്രീ, റസിഡൻറ്സ് അസോസിയേഷന്‍ യോഗങ്ങളിലും വൈദ്യുതി സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തും. എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍, ഡിവൈ.എസ്.പി (അഡ്മിനിസ്‌ട്രേഷന്‍), ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, പി.ഡബ്ല്യു.ഡി (റോഡ്‌സ്) എക്‌സി. എൻജിനീയര്‍, കെ.എസ്.ഇ.ബി കാസർകോട് ഡിവിഷന്‍ എക്‌സി. എൻജിനീയര്‍, കാഞ്ഞങ്ങാട് ഡിവിഷന്‍ എക്‌സി. എൻജിനീയര്‍, പി.എം.യു എക്‌സി. എൻജിനീയര്‍ (സേഫ്റ്റി കോഒാഡിനേറ്റര്‍) എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.