കാസർകോട്: ജില്ലയിലേക്ക് ആവശ്യമുള്ള പാൽ ജില്ലയിൽതന്നെ ഉൽപാദിപ്പിക്കാൻ പദ്ധതികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലയില്‍ നിലവില്‍ 135 ക്ഷീരസഹകരണ സംഘങ്ങളിലെ 8000 കര്‍ഷകരില്‍നിന്ന് പ്രതിദിനം 62,000 ലിറ്റര്‍ പാല്‍ സംഭരിച്ച് വിപണനം ചെയ്യുന്നുണ്ട്. പാൽ സൊസൈറ്റികളെ നവീകരിച്ച് ചെലവ് ചുരുക്കി ഉൽപാദനം വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2017-18 സാമ്പത്തികവര്‍ഷം കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളാണ് പാൽ ഉൽപാദനത്തിൽ മുന്നിലുള്ളത്. ഇവയെ െഡയറി സോണ്‍ ബ്ലോക്കുകളായി പ്രഖ്യാപിച്ച് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷീരമേഖലയിൽ സംസ്ഥാന പദ്ധതിയിനത്തില്‍ 3.75 കോടി രൂപയും ജനകീയാസൂത്രണപദ്ധതി പ്രകാരം 4.25 കോടി രൂപയുമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയില്‍ ചെലവഴിച്ചത്. ക്ഷീരസഹകരണ സംഘങ്ങളുടെ നവീകരണത്തിനായി 67.52 ലക്ഷം രൂപ ചെലവഴിച്ചു. കറവമാടുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ എം.എസ്.ഡി.പി പദ്ധതി നടപ്പാക്കിവരുകയാണ്. ഗോദാനം, രണ്ട് പശു യൂനിറ്റ്, അഞ്ച് പശു യൂനിറ്റ്, 10 പശു യൂനിറ്റ്, അഞ്ച് കിടാരി യൂനിറ്റ്, 10 കിടാരി യൂനിറ്റ് എന്നിവപ്രകാരം 302 പശുക്കളെയും 140 കിടാരികളെയും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ചാണകവിപണനം, വെര്‍മി കമ്പോസ്റ്റ്, സൈലേജ് യൂനിറ്റ്, ധാതുലവണ മിശ്രിതവിതരണം എന്നീയിനങ്ങളിലായി എം.എസ്.ഡി.പി പദ്ധതിക്കായി െഡയറി സോണിലും കണ്‍വെൻഷനല്‍ സോണിലും കൂടി ആകെ 2.03 കോടിയുടെ ധനസഹായം അനുവദിച്ചു. പ്രകൃതി ദുരന്തം, അസുഖം, അപകടം എന്നിവമൂലം കന്നുകാലികളെ നഷ്ടപ്പെട്ട 42 കര്‍ഷകര്‍ക്ക് ആകെ 4.35 ലക്ഷം രൂപ ധനസഹായം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.