കാഞ്ഞങ്ങാട്: രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ സാന്നിധ്യവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ടി.കെ.കെ. നായരുടെ ഓർമക്കായി ടി.കെ.കെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 12ാമത് പുരസ്‌കാരം എഴുത്തുകാരനും േഡാക്യുമെൻററി ചലച്ചിത്ര സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എ. റഹ്മാന് നൽകുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. കഥാകൃത്ത്, എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരപോരാളി, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ഡോക്യുമെൻററി നിർമാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.എ. റഹ്മാൻ ഉദുമ സ്വദേശിയാണ്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന ഗ്രന്ഥത്തിന് ഇത്തവണത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അരജീവിതങ്ങൾക്കൊരു സ്വര്‍ഗം, ബഷീര്‍ ദ മാന്‍, കോവിലന്‍ എെൻറ അച്ഛാച്ഛാന്‍, കുമരനെല്ലൂരിലെ കുളങ്ങള്‍, ചാലിയാര്‍: അതിജീവനത്തിെൻറ പാഠങ്ങള്‍ തുടങ്ങിയ ഡോക്യുെമൻററികള്‍ക്ക് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. റിട്ട. അധ്യാപികയും കവയിത്രിയും ചിത്രകാരിയുമായ സാഹിദ റഹ്മാനാണ് ഭാര്യ. മകന്‍: ഈസ റഹ്മാൻ. ഈ മാസം 12ന് വൈകീട്ട് നാലിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരം നൽകും. വാർത്തസമ്മേളനത്തിൽ ടി.കെ.കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം, എ.വി. രാമകൃഷ്ണന്‍, ടി.കെ. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.