ദേശീയപാതയില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് ഹൈഡ്രോേക്ലാറിക് ആസിഡ് ചോര്‍ന്നു അങ്കമാലി: ദേശീയപാതയില്‍ അത്താണിദേശം ഭാഗത്ത് ടാങ്കര്‍ ലോറിയില്‍നിന്ന് ഹൈഡ്രോേക്ലാറിക് ആസിഡ് ചോര്‍ന്ന് റോഡില്‍ വീണു. ഞായറാഴ്ച പുലർച്ച മൂേന്നാടെയാണ് സംഭവം. അന്തരീക്ഷത്തില്‍ പുകപടലം നിറഞ്ഞതിനാല്‍ അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്നിരക്ഷ സേന കഠിനപരിശ്രമം നടത്തിയാണ് ആസിഡ് നിര്‍വീര്യമാക്കിയത്. അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ ദേശം കവലവരെ രണ്ട് കിലോമീറ്ററോളം ഭാഗത്താണ് ടാങ്കർ ലോറിയുടെ വാല്‍വ് തകർന്ന് ആസിഡ് റോഡിൽ വീണത്. വാഹനങ്ങള്‍ക്ക് മുന്നോട്ട് സഞ്ചരിക്കാനാകാത്ത വിധം അന്തരീക്ഷത്തില്‍ പുകപടലം നിറഞ്ഞു. പുലർച്ചയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. തമിഴ്നാട്ടില്‍നിന്ന് എടയാറിലെ സി.എം.ആര്‍.എല്‍ കമ്പനിയിലേക്ക് പോവുകയായിരുന്നു ടാങ്കര്‍. തുടക്കത്തില്‍ ചെറിയ തോതിലാണ് വാല്‍വ് തുറന്നത്. അതിനാല്‍ പുകയും കുറവായിരുന്നു. പൂര്‍ണമായും തുറന്നുപോയപ്പോഴാണ് ജീവനക്കാര്‍ അറിഞ്ഞത്. അപ്പോഴേക്കും റോഡ് കാണാനാകാത്ത വിധം അന്തരീക്ഷത്തില്‍ പുക നിറഞ്ഞിരുന്നു. സംഭവം എെന്തന്നറിയാതെ യാത്രക്കാരും നാട്ടുകാരും ഭീതിയിലായി. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടതോടെ രൂക്ഷ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സംഭവമറിഞ്ഞ് ആലുവയിൽനിന്ന് സ്റ്റേഷന്‍ ഓഫിസര്‍ പി.ജി. ദിലീപ്കുമാറിെൻറ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ അനുരാജ്, സുജിത്ത്, ശ്രീകുമാര്‍, നദീര്‍ഷ, കിരണ്‍ എന്നിവരടങ്ങുന്ന രണ്ട് യൂനിറ്റും അങ്കമാലി അഗ്നിരക്ഷ സേനയിലെ രണ്ട് യൂനിറ്റുമെത്തി രാവിലെ എട്ടുവരെ പരിശ്രമിച്ചാണ് ആസിഡ് നിര്‍വീര്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.