കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് മരിച്ച ബളാൽ മരുതംകുളത്തെ പ്ലസ് ടു വിദ്യാർഥി സുധീഷിെൻറ വീട് മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു. ഞായറാഴ്ച രാവിലെയാണ് മന്ത്രിയും സംഘവും മരുതംകുളത്തെ വീട്ടിലെത്തിയത്. സുധീഷിെൻറ മാതാവ് കമല, സഹോദരി സുനിത, മുത്തശ്ശി ജാനകി എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീടിെൻറ ശോച്യാവസ്ഥ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടു. സുധീഷിെൻറ കുടുംബത്തിന് ധനസഹായം അനുവദിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിലുണ്ടാകുമെന്നും തുക യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. തകർന്ന് ഗതാഗതയോഗ്യമല്ലാതായ മരുതംകുളം-ദേവഗിരി റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിക്കുമെന്നും സി.പി.െഎ ജില്ല കമ്മിറ്റിയംഗം സുനിൽ മാടക്കൽ, സി.പി.െഎ ലോക്കൽ െസക്രട്ടറി ഷാജൻ പൈങ്ങോത്ത്, സി.പി.എം നേതാക്കളായ കെ. ദാമോദരൻ, പി.കെ. രാമചന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.