പട്ടറെ കന്നിരാശി വയനാട്ടുകുലവൻ തെയ്യംകെട്ട്​ മഹോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി പട്ടറെ കന്നിരാശി ദേവസ്ഥാനത്ത് 21 വർഷത്തിനുശേഷം നടത്തിയ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. ഞായറാഴ്ച വൈകീട്ട് വയനാട്ടുകുലവൻ തെയ്യത്തി​െൻറ ചൂെട്ടാപ്പിക്കൽ ചടങ്ങ് നടന്നു. മറക്കളത്തിനു ചുറ്റിലും ദേവസ്ഥാനത്തെ മറ്റിടങ്ങളിലും ചൂട്ടൊപ്പിച്ചു. കാസർകോട് പുത്തൂരിലെ ചതുർഭുജൻ കർണമൂർത്തിയാണ് വയനാട്ടുകുലവൻ കോലം കെട്ടിയാടിയത്. തെയ്യംകെട്ടിന് സാക്ഷ്യം വഹിക്കാൻ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും വൻ ജനത്തിരക്കാണ് അനുഭവെപ്പട്ടത്. പ്രധാന ചടങ്ങായ ബപ്പിടൽ ശനിയാഴ്ച അർധരാത്രിവരെ നീണ്ടു. പുലർച്ചെയാണ് അന്നദാനം നടത്തിയത്. ഞായറാഴ്ച രാവിലെ പട്ടറച്ചൻ, കോരച്ചൻ, കണ്ടനാർ കേളൻ തെയ്യങ്ങൾ കെട്ടിയാടി. വയനാട്ടുകുലവ​െൻറ പുറപ്പാടിന് പിന്നാലെ വിഷ്ണുമൂർത്തിയുടെ വരവുമുണ്ടായി. ഞായറാഴ്ച രാത്രി മറപിളർക്കൽ ചടങ്ങോടെയാണ് തെയ്യംകെട്ട് ഉത്സവം സമാപിച്ചത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തെയ്യം കാണാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.