കാണിയൂർ പാതയുടെ അനുമതിക്കായി ഇടപെടും - ^മന്ത്രി

കാണിയൂർ പാതയുടെ അനുമതിക്കായി ഇടപെടും - -മന്ത്രി കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്--പാണത്തൂർ-കാണിയൂർ റെയിൽപാതക്ക് സംസ്ഥാന സർക്കാറി​െൻറ സമ്മതപത്രം ലഭിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. കാഞ്ഞങ്ങാട് നഗരവികസന സമിതി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സർവേ നടപടികൾ പൂർത്തിയാക്കി ലാഭകരമെന്ന് കണ്ടെത്തിയ 91 കി.മീ. റെയിൽപാതയിൽ 45 കിലോമീറ്ററാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ച് പകുതിവിഹിതം സംസ്ഥാനസർക്കാർ നൽകേണ്ടതുണ്ട്. സമ്മതപത്രം നൽകാത്തതിനെ തുടർന്നാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. 2016ലെ സംസ്ഥാന ബജറ്റിൽ കാണിയൂർ പാതക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരവികസന സമിതി ജനറൽ കൺവീനർ സി. യൂസുഫ് ഹാജി, കൺവീനർ സി.എ. പീറ്റർ, ടി. മുഹമ്മദ് അസ്ലം, എം. വിനോദ്, സി. മുഹമ്മദ് കുഞ്ഞി, എ. ദാമോദരൻ, എം.എസ്. പ്രദീപ്, സുറൂർ മൊയ്തുഹാജി എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.