പൊരിവെയിലേറ്റ് അസ്തമയംകണ്ട് ജനം

മംഗളൂരു: നെഹ്റു മൈതാനിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലി മറികടന്ന ജനസഞ്ചയം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേൾക്കാനെത്തി. മൂന്നു മണിക്ക് മോദി എത്തുമെന്ന പ്രതീക്ഷയിൽ സംഗമിച്ച കാൽലക്ഷം അണികൾ വെയിലേറ്റും സൂര്യാസ്തമയം ദർശിച്ചും മൈതാനിയിൽ ചെലവഴിച്ചത് അഞ്ചു മണിക്കൂർ. ഏഴു മണിക്ക് മോദി എത്തിയതോടെ അവർ ആവേശക്കൊടുമുടി കയറി. രാഹുൽ ഗാന്ധിയുടെ റാലിയിലെ ജനപങ്കാളിത്തം ജനങ്ങളുടെ അംഗീകാരമായി പ്രചരിപ്പിക്കുന്ന കോൺഗ്രസിനെ ഞെട്ടിക്കുക എന്ന ലക്ഷ്യം ബി.ജെ.പി നിറവേറ്റി. എന്നാൽ, ഗതാഗത, പാർക്കിങ് നിയന്ത്രണങ്ങളിലൂടെ രാവിലെ എട്ടു മുതൽ രാത്രി ഒമ്പതുവരെ ബന്ധനാവസ്ഥയിലായിരുന്നു നഗരജീവിതം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.