പയ്യന്നൂർ: മാനേജിങ് ഡയറക്ടർ ചുമതലയേൽക്കാത്തതിനാൽ പരിയാരം മെഡിക്കൽ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഈമാസത്തെ ശമ്പളവിതരണം അനിശ്ചിതത്വത്തിൽ. ശമ്പളചെക്ക് മാറാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ പഴയ ഭരണസമിതി പിരിഞ്ഞുപോയി. ശമ്പളത്തിെൻറ ഉൾപ്പെടെ ചുമതല വഹിച്ചിരുന്ന എം.ഡിയെയും ഒഴിവാക്കിയിരുന്നു. പകരം നിശ്ചയിച്ച താൽക്കാലിക സമിതി ചുമതല ഏറ്റെടുത്തിട്ടില്ല. സർക്കാർ ഉത്തരവ് ലഭിക്കാത്തതാണ് കാരണം. കണ്ണൂർ ജില്ല കലക്ടർ മിർ മുഹമ്മദലി, ഡോക്ടർമാരായ സി. രവീന്ദ്രൻ, പ്രദീപ്കുമാർ എന്നിവരാണ് താൽക്കാലിക ഭരണസമിതിയിലുള്ളത്. ഇതിൽ ഡോ. പ്രദീപ്കുമാറിനെ മാനേജിങ് ഡയറക്ടറായി നിയമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ഉത്തരവ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ഭരണസമിതിയെ നിശ്ചയിച്ചാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് നിക്ഷേപമുള്ള ബാങ്കിൽ ഹാജരാക്കണം. എങ്കിൽ മാത്രമെ പണമിടപാട് നടത്താനാവൂ. കോടികളാണ് ശമ്പളയിനത്തിൽ പിൻവലിക്കേണ്ടത്. അതുകൊണ്ടുതന്നെ സർക്കാർ ചുമതലപ്പെടുത്തി ഉത്തരവിറക്കിയാൽ മാത്രമെ ശമ്പളചെക്ക് മാറാനാവൂ. അതേസമയം, വിഷയം വെള്ളിയാഴ്ച കലക്ടർ തിരുവനന്തപുരത്ത് മന്ത്രിയുമായി ചർച്ചനടത്തും. കോളജ് സർക്കാർ ഏറ്റെടുത്ത് അധികാര കൈമാറ്റം നടന്നുവെങ്കിലും സ്ഥാപനം പഴയ നടപടിക്രമങ്ങളിലാണ് നീങ്ങുന്നത്. രോഗികൾക്ക് നേരേത്തയുള്ള സർക്കാർ ആനുകൂല്യങ്ങളല്ലാതെ മറ്റു സഹായങ്ങളൊന്നും ലഭിക്കുന്നില്ല. ഇതിനിടയിലാണ് ശമ്പളവിതരണവും തടസ്സപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.