ഇരിക്കൂർ: കഴിഞ്ഞവർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഏറ്റവും നല്ല ബാലനടനായി െതരഞ്ഞെടുക്കപ്പെട്ട അഭിനന്ദിന് എസ്.എസ്.എൽ.സി പരീക്ഷയിലും മിന്നും ജയം. കണ്ണൂർ ജില്ലയിലെ നായാട്ടുപാറയിലെ പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഭിനന്ദ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് താരമായത്. ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നടന്ന മാർച്ച് എട്ടാം തീയതി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന തിരക്കിലായിരുന്നു അഭിനന്ദ്. പരീക്ഷ കഴിഞ്ഞയുടനെ സ്കൂളിലും പുറത്തും അഭിനന്ദിനെ അഭിനന്ദിക്കാനും മധുരംനൽകി സ്വീകരിക്കാനും സഹപാഠികളും അധ്യാപകരും നാട്ടുകാരും കാത്തുനിൽക്കുകയായിരുന്നു. പരീക്ഷ മുഴുവനും കഴിഞ്ഞതിനുശേഷമാണ് വിവിധസ്ഥലങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങാൻ അഭിനന്ദ് തയാറായത്. അധ്യാപകദമ്പതികളുടെ മകനായ അഭിനന്ദിെൻറ പ്ലസ് ടു പഠനം തിരുവനന്തപുരത്താക്കാനാണ് രക്ഷിതാക്കളുടെ ആഗ്രഹം. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.