മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മംഗളൂരു നെഹ്റു മൈതാനിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കും. ശനിയാഴ്ച രാവിലെ എട്ടു മുതൽ രാത്രി ഒമ്പതുവരെ നഗരത്തിൽ ഗതാഗതം, പാർക്കിങ് എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തി. മംഗളൂരു വിമാനത്താവളത്തിൽനിന്ന് നെഹ്റു മൈതാനിയിലേക്ക് മറവൂർ, മറക്കട, കാവൂർ, ബൊണ്ടേൽ, പടവിനഗഡി, യയ്യാദി, കെ.പി.ടി, സർക്യൂട്ട് ഹൗസ്, കദ്രി കമ്പള, ബണ്ട്സ് ഹോസ്റ്റൽ, ഭൽമട്ട, ഹമ്പൻകട്ട, എ.ബി. ഷെട്ടി സർക്കിൾ വഴിയാണ് പ്രധാനമന്ത്രി സഞ്ചരിക്കുക. രാവിലെ എട്ടു മുതൽ രാത്രി ഒമ്പതുവരെ ഈ പാതകൾക്കിരുവശത്തും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. നെഹ്റു മൈതാനിയുടെ 500 മീറ്റർ ചുറ്റളവിലും പാർക്കിങ് വിലക്കി. സർക്യൂട്ട് ഹൗസ് പരിസരത്തും 13 മണിക്കൂർ വാഹനങ്ങൾ നിർത്തിയിടുന്നതിന് വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.