കുടുക്കിമൊട്ട: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ടൗണിലെ വ്യാപാരി മരിച്ചു. കെ.കെ. ട്രേഡേർസ് ഉടമ പടന്നോട്ട് കൂഞ്ഞങ്കോട്ട് ബാലെൻറയും ആക്കാമ്പേത്ത് സരോജിനിയുടെയും മകൻ എ. അനിൽ കുമാർ (അല്ലു-44) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് ആറുവരെ കുടുക്കിമൊട്ടയിൽ ഹർത്താലാചരിക്കും. ഭാര്യ: ഷീന. മക്കൾ: ദേവാംഗ്, ധ്യാൻ. സഹോദരങ്ങൾ: രത്നവല്ലി, അംബുജാക്ഷി, സദാനന്ദൻ, സതീശൻ, ഷീബ, ഷീന, സുഭാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.