നിക്ഷേപകരിൽനിന്ന്​ കോടികൾ തട്ടിയ സ്ഥാപന നടത്തിപ്പുകാർ അറസ്​റ്റിൽ

തളിപ്പറമ്പ്: ആയിരത്തിലേറെ നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ സ്വകാര്യ ധനകാര്യസ്ഥാപന നടത്തിപ്പുകാരായ രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌സ്‌ടെക് മാര്‍ക്കറ്റിങ് എന്ന സ്ഥാപനത്തി​െൻറ നടത്തിപ്പുചുമതലയുള്ള പാലക്കാട് സ്വദേശി, പുഴക്കുളങ്ങര ഗൗരീശങ്കരത്തില്‍ താമസക്കാരനായ എസ്. സുരേഷ്ബാബു (47), കാസർകോട് കളനാട് വിഷ്ണുലീലയിലെ കുഞ്ഞിച്ചന്തു മേലത്ത് (42) എന്നിവരെയാണ് ഡിവൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡില്‍പെട്ട സുരേഷ് കക്കറ, എം.വി. രമേശന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 15 വര്‍ഷമായി തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തി​െൻറ ഉടമകളും കോട്ടയം സ്വദേശികളുമായ കെ.എൻ. രാജീവ്, വൃന്ദ എന്നിവർ ഒളിവിലാണ്. മോഹനവാഗ്ദാനങ്ങളില്‍ മയങ്ങിയാണ് നിരവധിപേര്‍ നിക്ഷേപം നടത്തിയത്. കോടികള്‍തന്നെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാലാവധി എത്തിയെങ്കിലും നിക്ഷേപം തിരിച്ചുനല്‍കാതെ ഉടമയും നടത്തിപ്പുകാരും ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് 200 പേര്‍ ഒപ്പിട്ട് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ 19 ലക്ഷം തിരിച്ചുകിട്ടാനുള്ള പ്രവാസിയും പന്ന്യന്നൂരില്‍ താമസക്കാരനുമായ വിജയപുരത്തെ എം.എൻ. വിജയകുമാര്‍, 18 ലക്ഷം രൂപ ലഭിക്കാനുള്ള ചിറക്കല്‍ ഓണപ്പറമ്പിലെ സുരഭിനിലയത്തില്‍ രേഷ്മ സതീശന്‍ എന്നിവരുടെ പരാതികളിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. ജില്ലയില്‍ മട്ടന്നൂരിലും ആലക്കോടുമാണ് ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുള്ളത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നായി ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യംചെയ്തുവരുകയാണ്. നേരേത്ത ഈ സ്ഥാപനത്തി​െൻറ കോട്ടയം ഹെഡ്ഓഫിസിലെ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ വന്ന് ഇപ്പോള്‍ അറസ്റ്റിലായ സുരേഷ്ബാബുവി​െൻറ വീടിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.