നാടിനായി പയ്യന്നൂർ കോളജ്​ ഫുട്​ബാൾ കൂട്ടം

കണ്ണൂര്‍: പയ്യന്നൂര്‍ കോളജ് എക്‌സ് ഫുട്‌ബാളേഴ്‌സ് ഓര്‍ഗനൈസേഷ​െൻറ (പെഫോ) ഔപചാരിക ഉദ്ഘാടനം മേയ് നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകളും ഗ്രാമീണസംഘങ്ങളുമായി സഹകരിച്ച് ഫുട്‌ബാള്‍ പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കുക, അവശതയനുഭവിക്കുന്ന ഫുട്‌ബാള്‍ കളിക്കാരെയും മറ്റു കായിക താരങ്ങളെയും സഹായിക്കുക, ലെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമ​െൻറുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. വൈകീട്ട് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ എസ്.എന്‍ കോളജിലെ പഴയ ഫുട്‌ബാള്‍ കളിക്കാരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങ് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ സർവകലാശാല പ്രഥമ ഇൻറര്‍സോണ്‍ ൈഫനലില്‍ പയ്യന്നൂര്‍ കോളജും കണ്ണൂര്‍ എസ്.എൻ കോളജും തമ്മിൽ നടന്ന മത്സരത്തി​െൻറ ഓര്‍മ പുതുക്കുന്നതി​െൻറ ഭാഗമായി പഴയ കളിക്കാരുടെ സൗഹൃദമത്സരവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫുട്‌ബാള്‍താരം സി.കെ. വിനീത് മുഖ്യാതിഥിയായിരിക്കും. ഫുട്ബാൾ പരിശീലകർ, അധ്യാപകർ, താരങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. വരുംവർഷങ്ങളിൽ കോളജിൽ പഠിച്ച മുഴുവൻ ഫുട്ബാൾ താരങ്ങെളയും സംഘടനയുടെ കീഴിൽ അണിനിരത്താനും പദ്ധതിയുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ എ. ജയപ്രകാശ്, ഇ.വി. രതീഷ്ബാബു, സുജിത്ത് പരിയാരം, വി.വി. ലതീഷ്, ജിതേഷ് ആനന്ദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.